സഹ്യനെ ചുറ്റിയ യാത്ര- ഭാഗം 3
യാത്രയുടെ മൂന്നാം ദിനം, കുന്താപുരത്ത് ഞങ്ങളുടെ ആദ്യ ദിനം. ഒന്നാംസ്ഥാനം ഇന്നും വര്‍ക്കി കയ്യടക്കിയിരിക്കുന്നു. ഞാന്‍ രാവിലെ എഴുനേറ്റപ്പോള്‍ വര്‍ക്കിയും ക്ലിന്റോയും എങ്ങോട്ടോ പോയിരിക്കുന്നു. പിനീടാണ് മനസിലായത് വര്‍ക്കി തന്റെ പഴയ പരിചയങ്ങള്‍ പുതുക്കാന്‍ പോയതാണ്. രാവിലെ തന്നെ ദിപിനും അഫ്ഫിനും തങ്ങളുടെ സ്ഥിരം ഗുസ്തി ആരുംഭിചിരിക്കുന്നു. മനോജ് ഇതൊന്നും അറിയാതെ കിടന്നു ഉറങ്ങുന്നു. എല്ലാവരും 9 മണിയോടുകൂടി തയ്യാറായി, ഭക്ഷണം കഴിക്കണം നേരെ ബീച്ചില്‍ പോകണം. ഉച്ചവരെ ബീച്ചില്‍ ആണ് ഉച്ചക്ക് ശേഷം കൂര്‍ഗിലേക്ക് ഉള്ള യാത്ര. എല്ലാവര്ക്കും നല്ല ആവേശം. കൂടാതെ ഞങ്ങളുടെ പ്ലാനിനു പുറത്തുള്ള ഒരു പരിപാടി ആണ് ഈ ബീച്ചില്‍ ഉള്ള കുളി. ജോബിനും അഫ്ഫിനും ക്ലിന്റൊയിക്കും ബീച്ചില്‍ ഇറങ്ങാന്‍ താല്പര്യം ഇല്ല. തീര്ച്ചയ്യയും അവര്‍ ഞങ്ങളുടെ ചിത്രങ്ങള്‍ എടുത്തും ബീച്ചിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചും ഇരുന്നു. ഇവിടെ വലിയ നിയന്ത്രണങ്ങള്‍ ഇല്ല എന്നതും ഞങ്ങള്‍ക്ക് വലിയ ആശ്വാസം ആണ്. ഞാനും ദിപിന്‍ ,വര്‍ക്കിയും മനോജും കടലിലേക്ക് ഇറങ്ങി.
അങ്ങോട്ടും ഇങ്ങോട്ടും ഓരോ വിക്രിതികള്‍ കാട്ടി സമയം പോയത് അറിഞ്ഞില്ല. എന്തായാലും നല്ലൊരു അനുഭവം തന്നെ ആയിരുന്നു അത്. ജോബിന്‍ ആണ് ടൈം കിപ്പര്‍. ഉച്ചയ്യയതും നല്ല വിശപ് തുടങ്ങി. എല്ലാവര്ക്കും ചോര്‍ ഉണ്ണണം. വര്‍ക്കി തന്നെ അതും അറേഞ്ച് ചെയ്തു . നല്ല ഭക്ഷണം. തിരികെ റൂമില്‍ എത്തി, 2 മണിക്ക് യാത്ര തുടങ്ങാന്‍ ആണ് പദ്ധതി.ഇന്നത്തെ യാത്രാ പഥം താഴെ പറയും പോലെ ആണ്
ദിവസം 3
- കുന്താപുരം – മംഗലാപുരം – കുടക് (കൂര്‍ഗ്)
- ദൂരം 220 കിലോമീറ്റര്‍
- സമയം 5 മണികൂര്‍.
8 മണിയോടുകൂടി കൂര്‍ഗില്‍ ഏതാണ്നാണ് പദ്ധതി. ദേശിയ പാത 66 ലൂടെ മങ്ങലപുരതെതി അവിടെ നിന്നും ദേശിയപാത 275 ല്‍ വഴി കുടകിലേക്ക്. പക്ഷെ ഞങ്ങളുടെ പദ്ധതികളെ അട്ടിമറിക്കാന്‍ എന്നവിധം നല്ല മഴ പെയ്യുന്നുണ്ട്. പക്ഷെ സമയം കളയാന്‍ ഇല്ല. വേഗത കുറച്ച മുന്നോട്ടു പോകാം എന്നാ തീരുമാനത്തില്‍ എല്ലാവരും യാത്ര തുടങ്ങി.
അപ്പോള്‍ വര്‍ക്കിക്ക് അവന്‍ പഠിച്ച കോളേജില്‍ വരെ കൂട പോകണം എന്നായി, എന്നാല്‍ എല്ലാവര്ക്കും കൂടി പോകാം എന്ന് തീരുമാനിച്ചു. ഹോട്ടലില്‍ നിന്നും ഇറങ്ങി നേരെ അങ്ങോട്ട് പോയ്
ഇടക്ക് മഴ അതിന്റെ ഉഗ്ര സ്വരൂപം കാട്ടുമ്പോള്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി വിശ്രമിക്കും. ഞങ്ങള്‍ ഉദ്ദേശിച്ചപോലെ ദൂരം മറികടക്കാന്‍ സാധിക്കുന്നില്ല എന്നാ വസ്തുത മനസിലായി. മംഗലാപുരം വരെ ഉള്ള യാത്രയില്‍ ഞങ്ങള്‍ക്ക് ഒപ്പം ധാരാളം ബൈക്ക് യാത്രികരും ഉണ്ട്. അതില്‍ എടുത്തു പറയണ്ടത് ജെര്‍മനിയില്‍ നിന്നും ഇന്ത്യ കാണുവാന്‍ എത്തിയിരിക്കുന്ന രണ്ട വിധ്യാര്ധികള്‍ ആണ്. അവരുടെ പേര് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. രണ്ടുപേരും ഒരെക്ലാസ്സില്‍ പഠിക്കുന്നവര്‍ ആണ് അവരുടെ യു ജി ക്ലാസ്സുകളുടെ ഇടവേളയില്‍ ഇന്ത്യ കാണുവാന്‍ ആയി എത്തിയത് ആണ്. ഡല്‍ഹിയില്‍ നിന്നും ഒരു ബൈക്ക് വടകയാക് എടുത്ത് ഒരു റൗണ്ട് ട്രിപ്പ്. അതും രാജസ്ഥാന്‍,മുംബൈ, കര്‍ണാടക,കേരളം, തമിഴ്നാട് , ആന്ധ്രാപ്രദേശ് , ഓടിഷ, ഉത്തര്‍പ്രദേശ് വഴി തിരികെ ഡല്‍ഹിയിലേക്കു. അവരോടു കുറെ നേരം സംസാരിച്ചു നിന്നു. അവര്‍ കമിതാക്കള്‍ ആണെന്നും പിനീട് സംസാരത്തിനിടയില്‍ മനസിലാക്കാന്‍ സാധിച്ചു. ഏകദേശം 5:30 ഓടുകൂടി ഞങ്ങള്‍ മങ്ങലപുരതെതി. അഫ്ഫിന്‍ അവിടെ എത്തിയിട്ട് 30 മിനിട്ട് ആയെന്നുല്ലതാണ് വസ്തുത. “പൈലെറ്റാകാന്‍ ജനിച്ചവന്‍ ബൈക്ക് ഓടിക്കാന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഒക്കെ ആകുമെന്ന് ” ഞാന്‍ മനസിലോര്‍ത്തു. എല്ലാവരും എത്തി. ഇനി ഒനിച്ചുള്ള യാത്ര ആണ് കാരണം മംഗലാപുരം കൂര്‍ഗ് വഴി അത്ര സുരക്ഷിതമല്ല എന്ന് പലരും പറഞ്ഞിട്ട്ണ്ട്. അഫ്ഫിന്‍ തന്നെ ലീഡ് പൈലറ്റ് സ്ഥാനം ഏറ്റെടുത്തു. ഇത് വരെ ഓടിച്ചു മടുത്ത ഞാന്‍ ബൈകിന്റെ പിന്‍ സീറ്റില്‍ സ്ഥാനം ഉറപിച്ചു. മനോജ് ആണ് ബൈക്ക് ഓടിക്കുനത്. വഴി വളരെ നല്ലതാണ്. പെട്ടെന്ന് തന്നെ നാലുവരിപാത രണ്ടു വരിയായി ചുരുങ്ങി. അതുവരെ വന്ന വേഗത ഉടനടി തന്നെ കുറഞ്ഞു.
ധാരാളം ട്രക്ട്ടരുകള്‍ ഉണ്ട് വഴിയില്‍ അത് ഞങ്ങളുടെ യാത്രയെ വല്ലാതെ ബാധിക്കുന്നും ഉണ്ട്. മനോജ് പലപ്പോഴായി ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച് പരച്ചയപെട്ടുകൊണ്ടിരുന്നു. ഒരു അവസരത്തില്‍ രണ്ടും കല്പിച് ഓവര്‍ ടേക്ക് ചെയ്യാനുള്ള ശ്രമം എതിരെ അതാ ഒരു ബസ് വരുന്നു, അപകടം മുന്നില്‍ ഞാന്‍ ഇടിച്ചു എന്ന് തന്നെ വിചാരിച്ചു. ട്രാക്ട്ടരിന്റെ ഇടയില്‍ ഒരു ഗ്യാപ്പ് അവിടെ വച്ച് എങ്ങനെയോ വണ്ടി ഓഫ് ആയി പൊയ് ഞങ്ങള്‍ സുരക്ഷിതര്‍ ആയി അവിടെ നിന്നു
ദൈവാനുഗ്രഹം എന്നല്ലാതെ ഒന്നും പറയാനില്ലാത്ത നിമിഷം. വണ്ടി ഒതുക്കി കുറച്ചു നേരം കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്.
സമയം 7 മണി കഴിഞ്ഞിരിക്കുന്നു ക്ലിന്ടോ മുന്‍പില്‍ പോയിരിക്കുന്നു ഞങ്ങള്‍ 3 ബൈക്കുകള്‍ ഒരുമിച്ചു തന്നെ ഉണ്ട്. പോകുനവഴിയില്‍ ഒരു അപകടം. അതും കണ്മുമ്പില്‍ ഒരു ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു വീഴ്ത്തിയിരിക്കുന്നു. അഫ്ഫിന്‍ ഉടനെ തന്നെ വണ്ടി ഒതുക്കി രക്ഷാ പ്രവര്‍ത്തനം ആരംഭിചിരിക്കുന്നു. എനിക്കന്ന്കില്‍ അപകടം പറ്റിയ ആളെ കണ്ടിട്ട് ഭയവും ഉണ്ട്. ധാരാളം ആളുകള്‍ ഒത്തുകൂടി. ഉടനെ അതില്‍ ഒരാള്‍ പറഞ്ഞു വര്‍ക്കിയുടെ വണ്ടിയാണ് ഇയാളെ ഇടിച്ചതെന്ന്. രക്ഷക്ക് എത്തിയ ഞങ്ങള്‍ കുടുങ്ങിയ അവസ്ഥ. ഞങ്ങളുടെ രക്ഷക്കായി ഒരു മലയാളി അവിടെ എത്തി അയാളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാകി ഒരു തരത്തില്‍ അവിടെ നിന്നും രക്ഷപെട്ടു . ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ മനുഷന്‍ പറഞ്ഞത് നിങ്ങള്‍ ഒരു അമ്മയാണെ സത്യം ഇട്ടിട്ടു പൊക്കോളാന്‍. ആദ്യം സത്യം ഇട്ടതു അഫ്ഫിന്‍ ആണെന്നുലതാണ് മറ്റൊരു ചിരിപ്പിക്കുന്ന വസ്തുത
8 മണി ആയതോട് കൂടി രാതി ഭക്ഷണം കഴിക്കുക എന്നാതായി ലക്‌ഷ്യം. കേരള -കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ജല്സോരില്‍ ഇന്നും ഭക്ഷണം കഴിച്ചു. ഇനിയും 60 കിലോമീറ്റര്‍ ദൂരം ഉണ്ട് കൂര്‍ഗില്‍ എത്താന്‍. 10 മണി കഴിയും എന്നാ കാര്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇനി അങ്ങോട്ട് ഒന്നിചിവേണം പോകാന്‍ കാരണം വനപ്രധേസം കൂടി ആണ്. എല്ലാവരും ഒരുമിച്ചുള്ള രാത്രി യാത്ര അതും ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍. ഏകദേശം 10 മണിയോടുകൂടി ഞങ്ങള്‍ കുടകില്‍ എത്തി. മഴ പെയ്തു തോര്‍ന്നിരിക്കുന്നു. കുടകിലെ മടികേരിയില്‍ ആണ് ഇന്നത്തെ താമസം. അവിടെ ഒരു ഹോം സ്റ്റേ തരപ്പെടുത്തി എടുത്തു. ഒരു പഴയ വീട് എന്ന് തന്നെ പറയാം. ഞങ്ങള്‍ മാത്രം. വലിയ ഒരു മുറ്റവും വില്സലമായ മുരികളോട് കൂടിയ വീടും. എല്ലാവര്ക്കും അത് വളെരെ അധികം ഇഷ്ടപ്പെട്ടു.
നാളെ കുടകിലാണ് യാത്ര. അതിനാല്‍ തന്നെ ഇന്ന് എല്ലാവരും താമസിച്ചേ ഉറങ്ങു. വര്‍ക്കി വന്നതും കട്ടില്‍ തപ്പി സ്ഥാനം ഉറപ്പിച് ഉറക്കം തുടങ്ങി. അഫ്ഫിന്‍ താനെ ഫോണില്‍ വന്ന പല മെസ്സജുകളും വായിക്കാന്‍ തുടങ്ങി. അഫ്ഫിന്റെ മലയാളത്തില്ല പ്രവീണ്യം എല്ലാവരെയും അത്ഭുധപെടുത്തി അത്രയ്ക്ക് ഉണ്ടായിരുന്നു അക്ഷര തെറ്റുകള്‍ ! എല്ലാവര്ക്കും ചിരിയുടെ ഒരു രാത്രി തന്നെ അഫ്ഫിന്‍ സമ്മാനിച്ച് എന്ന് വേണം പറയാന്‍.ആ രാത്രിയില്‍ ഇപ്പഴാണ് ഉറഗിയത് എന്ന് പോലും ഓര്‍മയില്ല. എന്തായാലും കുടഗിലെ വളരെ അധികം പ്രസതമായ പ്രധേസങ്ങളില്‍ ആണ് നാളത്തെ യാത്ര. കൂടാതെ അതി സാഹസമായ ഓഫ് റോഡ് റൈടും.
തുടരും ….
മലയാളം ആയതിനാല്‍ പല ബ്രവ്സരുകളിലും ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഉണ്ടാക്കുന്ന അക്ഷരതെറ്റുകള്‍ക്ക് ക്ഷമിക്കണം എന്ന് അപേഷിക്കുന്നു.