Anoop TS

Digital Marketer

PhD Research Scholar

Entrepreneur

Anoop TS

Digital Marketer

PhD Research Scholar

Entrepreneur

Diaries

സഹ്യനെ ചുറ്റിയ യാത്ര- ഭാഗം 2

സഹ്യനെ ചുറ്റിയ യാത്ര- ഭാഗം 2

രണ്ടാം ദിവസം, തന്റെ എല്ലാ ദിവസവും പോലെ തന്നെ വര്‍ക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി രാവിലെ തന്നെ ഉണര്‍ന്നു. ഞാനും മനോജും നല്ല ഉറക്കത്തിലാണ്. വര്‍ക്കി കുളി കഴിഞ്ഞ ശേഷം എല്ലാവരെയും വിളിച്ചുണര്‍ത്തി. നിരനിരയായി എല്ലാവരും ദിനചര്യകള്‍ നിര്‍വഹിച്ചു. രാവിലെ നല്ല തണുപ്പുണ്ട്. സമയം 5: 30 ആയിരിക്കുന്നു. സുര്യോധയം ആകരയിരിക്കുന്നു. 5: 45 കൂടി റൂം വെകെട്റ്റ് ചെയ്തു മുല്ലയന്ഗിരി പീക്കിലെക്ക് ഉള്ള യാത്ര ആരംഭിച്ചു.പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ ആണ് പദ്ധതി. മുല്ലയന്ഗിരി പീക്കിലേക്കു ഉള്ള യാത്ര ശരിക്കും ഒരു നല്ല ബൈക്ക് ട്രെക്കിക്ക് കൂടി ആണ്. റോഡ്‌ നന്നേ മോശം. പക്ഷെ കാപ്പി തോട്ടങ്ങള്‍ക്കിടയില്‍ കൂടി ഉള്ള ആ യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവം തന്നെ ആണ്. മഞ്ഞു മൂടിയ കിടക്കുന്ന മലനിരകള്‍. മലയുടെ മുകളിലേക് എത്തുമ്പോഴേക്കും മഞ്ഞിന്റെ കാഠിന്യം കൂടി വന്നു. വഴിയില്‍ ഒരിടത്ത രാവിലത്തെ ഭക്ഷണത്തിനായി നിര്‍ത്തി. തികച്ചും ഗ്രാമീണമായ അന്തരീക്ഷം, മഞ്ഞിന്റെ ഇടയിലൂടെ സൂര്യ കിരണങ്ങള്‍ ഞങ്ങളുടെ മുഖത്തേക്ക് പതിക്കുന്നു. ഒരു കാവല്കാരനെ പോലെ ഞങ്ങളെ നോക്കി കിടക്കുന്ന നായ.

ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. റോഡ്‌ എന്നത് പേര് മാത്രമാണ്. അങ്ങനെ ഞങ്ങള്‍ മലയുടെ മുകളില്‍ എത്തി. ഓരോ കാറ്റ് വീശുമ്പോഴും ആഞ്ഞടുത്തു വരുന്ന മഞ്ഞ്. കാഴ്ച്ച വളരെ കുറവാണ് , മഞ്ഞു തന്നെ കാരണം. എല്ലാവരും ചിത്രങ്ങള്‍ പകര്‍ത്താനുള്ള തിരക്കിലാണ്. അഫിന്‍ തന്റെ ഡി എസ് എല്‍ ആര്‍ ക്യമാറയുമായിട്ടാണ് വന്നിരിക്കുനത് , അതിനാല്‍ തന്നെ മികവാര്‍ന്ന ചിത്രങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിരുനില്ല.

ആ മഞ്ഞു ഉള്ള പ്രഭാതത്തില്‍ നില്‍ക്കുമ്പോള്‍ മലയുടെ മറ്റൊരു ഭാഗത്ത് ഒരു അമ്പലം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനും ദിപിനും അവിടേക്ക് കേറി ചെന്നു, അടുത്ത എത്തിയപ്പോള്‍ ആണ് മനസിലായത് അമ്പലം അടച്ചിരിക്കുന്നു എന്ന്. അവിടുത്തെ മൂര്‍ത്തിയുടെ പേര് ‘മുല്ലപ്പ സ്വാമി’ ആണെന്നും,പണ്ട് ഇവിടെ ഉണ്ടായിരുന്ന ഗുഹാ മുഖത്ത് തപസ് ചെയ്തിരുന്ന അദ്ധേഹത്തിന്റെ സ്മരണാര്‍ഥം ആണ് അമ്പലം സ്ഥാപിചിരിക്കുന്നതെന്നും. സമയം 8 മണി ആയിരിക്കുന്നു. ഞങ്ങളുടെ പദ്ധതികള്‍ പ്രകാരം മുല്ലയങ്ങിരിയില്‍ നിന്നും പോകേണ്ട സമയം ആയിരിക്കുന്നു. എല്ലാവരും പചിമഘട്ട മലനിരയില്‍ പെടുന്ന മുല്ലയന്ഗിരി കുന്നിന്റെ സൗന്ദര്യം വെടുവോളം ആസ്വദിച്ചിരിക്കുന്നു . ഇന്നത്തെ യാത്രയുടെ പ്ലാന്‍ ഇപ്പരകാരം ആണ്

ദിവസം 2

  • ചികമാങ്ങലുര്‍ – മുല്ലയന്ഗിരി -ശിവമോഗ്ഗ – ജോഗ് വെള്ളച്ചടം – ഭത്കള്‍
  • ദൂരം : 300 കിലോമിറെര്‍
  • സമയം 7 മണികൂര്‍

ഇന്നത്തെ യാത്രകള്‍ കര്‍ണാടകയുടെ വിശാലമായ കൃഷി ഇടങ്ങളിലൂടെയും ഗ്രാമീണ മേഖലയിലൂടെയും ആണ്. മുല്ലയങ്ങിരിയില്‍ നിന്നും ശിവമോഗ്ഗ വരെ ഉള്ള യാത്ര വളരെ അധികം മനം കുളിര്‍പ്പിക്കുനത് ആണ്. എങ്ങും പച്ചപ്പ്‌ , ജനസംഖ്യ നന്നേ കുറഞ്ഞ മേഖലകള്‍. എല്ലാ തിരക്കില്‍ നിന്നും മാറി വന്നു താമസമാക്കാന്‍ പറ്റിയ സ്ടലങ്ങള്‍.

മുല്ലയന്ഗിരി – ശിവമോഗ്ഗ പാതയില്‍
ദിപിന്‍ – വര്‍ഗീസ്‌ -ക്ലിന്ടോ – മനോജ്‌ -അനൂപ്‌ -അഫ്ഫിന്‍ – ജോബിന്‍ (ഇടതിനിന്നും )

ഇന്നും ഞാന്‍ വക്തംമായി മനസ്സില്‍ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ആണ് അവ ഓരോന്നും. 2 മണിയോട് കൂടി ജോഗ് വെള്ളച്ചട്ടടില്‍ എത്തുകയാണ് പദ്ധതി. ഇതിനു മുന്പ് തന്നെ വര്‍ക്കി ജോഗ് വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ വിവരണങ്ങള്‍ നല്ലപോലെ ലഭിക്കുന്നുണ്ട്. 11 മണിയോടുകൂടി ശിമാമോഗയില്‍ എത്തി. വളരെ വിശാലമായ ഒരു നഗരം തന്നെ ആണ് ശിവമോഗ്ഗ. അവിടെ നിന്നും എല്ലാവരും ഓരോ നാരങ്ങാവെള്ളം കുടിച്ച ശേഷം യാത്ര തുടര്‍ന്നു. ശിവമോഗ്ഗയില്‍ നിന്നും ദേശിയ പാത 69 ലൂടെ സാഗര്‍ പട്ടണം പിന്നിട്ട് വേണം ജോഗ് വെള്ളച്ചാട്ടത്തില്‍ എത്താന്‍. പോകുന്ന വഴിയില്‍ ധാരാളം ബൈകിംഗ് ക്ലബ്ബുകള്‍ ധീഖദൂര യാത്രകള്‍ പോകുന്നത് കാണാമായിരുന്നു. വഴിയില്‍ പലയിടത്തും ഞങ്ങള്‍ വേണ്ടവിധം വിശ്രമം എടുക്കാന്‍ ശ്രമിച്ചിരുന്നു.

12: 30 യോട് കൂടി സാഗറില്‍ എത്തിയ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. നല്ല ചോറും മീന്‍ കറിയും.

ഇനിയും ഒരു മണികൂര്‍ യാത്ര കൂടി വേണം ജോഗ് വെള്ളച്ചാട്ടത്തില്‍ എത്താന്‍. സാഗറില്‍ നിന്നും ഉള്ള യാത്ര വനമേഖലയില്‍ കൂടി ആയിരുന്നു. സാരവതി വാലി വന്യജീവി സങ്കേതത്തില്‍ കൂടിയാണ് ഞങ്ങളുടെ യാത്ര. ഇടയ്ക്കു ആടിനെയും മേച്ചു കൊണ്ട് പോകുന്ന കര്‍ഷകരെ കാണാമായിരുന്നു. വളഞ്ഞു തിരിഞ്ഞു ഒരു പാമ്പിനെ പോലെ പോകുന്ന വഴി. വളരെ അധികം ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാന്‍. ചെറിയ ആശര്ധ വലിയ അപകടങ്ങള്ള്‍ക്ക് കാരണം ആകുന്ന വഴി. എല്ലാവരും നന്നേ പതുകെയും കൂട്ടം ചേര്‍ന്നും ആണു പോകുന്നത്.

ഏകദേശം 2 മണിയോടുകൂടി ഞങ്ങള്‍ ജോഗ് വെള്ളച്ചട്ടില്‍ എത്തി. തികച്ചും കണ്കുളിര്‍പ്പിക്കുനത് ആയിരുന്നു ആ ദൃശ്യം, വളരെ വലിയ രണ്ടു സില്‍ക്ക് തുണികള്‍ വിരിചിട്ടിരിക്കുനപോലെ മനോഹരം ആണ്. വെള്ളച്ചാട്ടത്തിന്റെ താഴേക്കുള്ള വഴി താല്‍കാലികമായി അടച്ചതിനാല്‍ താഴേക്ക്‌ ഇറങ്ങാന്‍ സാധിച്ചില്ല.

സാരവതി നദിയില്‍ 253 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക്‌ പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം ഇന്ത്യയില്‍ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ 11 ആം സ്ഥാനത്തുള്ള വെള്ളച്ചാട്ടം ആണ്. പ്ളഞ്ഞു മോഡല്‍ വെള്ളച്ചാട്ടത്തില്‍ ജോഗ് വെള്ളച്ചാട്ടത്തിനു ഇന്ത്യയില്‍ രണ്ടാം സ്ഥാനം ആണ് ഉള്ളത് . മഴകാലത്ത് രണ്ടില്‍ അധികം വെള്ളച്ചാട്ടം ആയി മാറുന്ന ജോഗ് വേനല്‍ കാലത്ത് ഒരു സ്ട്രീം ആയി ഒതുങ്ങുന്നു. സഞ്ചാരികള്‍ നന്നേ എത്താറുള്ള ജോഗ് വെള്ളച്ചാട്ടം കര്‍ണാടകയിലെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആണ്.

സമയം 4 മണി ആയിരിക്കുന്നു. ഇന്ന് ഇനി 80 കിലോമീറ്റര്‍ കൂടി യാത്ര ചെയ്തു ഭാത്കളില്‍ എത്തുകയാണ് മുന്‍കൂട്ടി ചെയ്തിരിക്കുന്ന പദ്ധതി. അങ്ങനെ ഞാന്‍ ങള്‍ യാത്ര തുടങ്ങി. വീണ്ടും നിബിഡമായ വനമേഖലയില്‍ കൂടിയാണ് യാത്ര. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ല. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ദിശ ബോര്‍ഡ്‌ മാത്രമാണ് ആകെയുള്ള ആശ്രയം. അപ്പോള്‍ അതാ വര്‍ക്കി പണ്ട് വന്ന കണക്കുകള്‍ പറയുന്നത്. അവര്‍ പണ്ട് കുന്താപുരത് നിന്ന് 3 മണികൂര്‍ കൊണ്ട് ആണത്രേ ജോഗ് വെള്ളച്ചാട്ടത്തില്‍ എത്തിയത്. അതിനാല്‍ നമുക്ക് എന്ന് ഇന്ന് യാത്ര കുന്താപുരത് അവസാനിപ്പികം എന്നായി. നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ സമ്മതിച്ചു. പിന്നീട് ഉള്ള യാത്രയില്‍ ഇടക്ക് വച്ച് നെറ്റ്‌വര്‍ക്ക് വന്നപ്പോള്‍ ഞാന്‍ ഒന്ന് ചെക്ക് ചെയ്തപ്പോള്‍ അതാ 100 കിലോമീറ്റര്‍ അതും ഏകദേശം 3 മണികൂര്‍ സമയം. എല്ലാവരും വണ്ടി നിര്‍ത്തി കൂടി ആലോചിച്ചു, ” നമ്മള്‍ ഇന്ന് ഭാട്കളില്‍ തങ്ങിയാല്‍ നാളെ അവിടെ നിനും കൂര്‍ഗിലേക്ക് തുടര്‍ച്ചയായി വണ്ടി ഓടിച്ചു പോണം, ഇന്ന് നമ്മള്‍ കുന്തപുരയില്‍ എത്തിയാല്‍ നാളെ ഉച്ചവരെ അവിടെ ഒന്ന് കറങ്ങി ബീച്ചില്‍ പോയി ഒരു കുളിയും കഴിഞ്ഞു പോകാം.” എന്നതായി തീരുമാനം. പോരാത്തതിനു ഞങ്ങള്‍ ഭാട്കളില്‍ ഏകദേശം 6 മണിക്ക് എത്തി ഇപ്പൊ പുറപ്പെട്ടാല്‍ 9 മണിക്ക് മുന്പ് കുന്തപുരയില്‍ എത്താം.

ഇപ്പോള്‍ നിങ്ങളില്‍ പലരും വിചാരിക്കുന്നുടാവും എന്ത് കൊണ്ടാണ് ഞാന്‍ കുന്താപുര എന്നാ സ്ഥലത്തെ കുറിച്ച പറയുന്നതെന്നും, എങ്ങനെ ഞങ്ങള്‍ ആ സ്ഥലം തിരഞ്ഞെടുത്തു എന്നും. കാരണം വര്‍ക്കി അവന്റെ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത് കുതപുരതുള്ള ഒരു കോളേജില്‍ നിന്നും ആണ്. അതിനാല്‍ തന്നെ നാളെ അവിടെ ചെന്നു അതൊക്കെ ഒന്ന് കാണണം എന്നും ഒരു പ്ലാന്‍ ഉണ്ട്. എല്ലാവര്ക്കും നല്ല ആവേശം ആയി, ഞങ്ങള്‍ ഭാട്കളില്‍ നിന്നും ദേശിയ പാത 66 ലേക്ക് പ്രവേശിച്ചു നല്ല ലോറി തിരക്കുണ്ട് സമയം സന്ധയായി. വെളിച്ചകുരവ് അനുഭവപെട്ടു തുടങ്ങി. ഭാകളില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരം ഉണ്ട് കുതപുരയിലേക്ക്. ഏകദേശം 5 കിലോമീറ്റര്‍ പിന്നിട്ടപോഴാനു ഞങ്ങള്‍ ഒരു കാര്യം മനസിലാക്കിയത്. റോഡ്‌ പുനര്‍ നിര്‍മ്മാണം ആണ് വാഹനങ്ങള്‍ വളരെ പതിയെ പോകുന്നു മിക്യ ഇടഗളിലും വന്‍ വെ ട്രാഫിക്‌ ആണ്. പോരാത്തതിനു പൊടിയും കുഴികളും. എന്റെ ഇത് വരെ ഉള്ള ജീവിതത്തില്‍ ഇത്രയും മോശമായ ഒരു റോഡില്‍ കൂടി ഞാന്‍ ഇതിനു മുന്പ് വണ്ടി ഓടിച്ചിട്ടില്ല. മനസ്സില്‍ സകലമാന ദൈവങ്ങളെയും വിളിച്ച സമയം കൂടി ആണ് അത്. ഞാനും ദിപിനും ആണ് എന്റെ ബൈക്കില്‍. പോടീ കാരണം ഒന്നും കാണാനും പറ്റാത്ത അവസ്ഥ. മുന്‍പില്‍ ലോറികളുടെ വമ്പന്‍ നിര. എല്ലാവരും കൂട്ടം തെറ്റിയിരിക്കുന്നു. ഫോണുകള്‍ ആണ് ആകെയുള്ള ബന്ധം. പോടീ കാരണം എല്ലാവരും മുഖത് രണ്ടും മൂന്നും തിനി കെട്ടിയാണ് യാത്ര. വഴിയില്‍ ഇടക് അഫ്ഫിനെ കണ്ടു. പിറകില്‍ ഇരിക്കുന്ന റിയാസിന് ഹെല്‍മെറ്റ്‌ നല്‍കി അദ്ദേഹം വായും തുറന്നു ആ പോടീ നിറഞ്ഞ റോഡിലൂടെ ബൈക്ക് ഓടിക്കുന്നു. അത് കണ്ട എനിക്ക് ചിരിക്കണോ കരയണോ എന്നാ അവസ്ഥ ആയി. ഒരു ഇറക്കത്തില്‍ വച്ച ഞാന്‍ ഒരു ലോറിയെ മറികടന്നു മുന്‍പില്‍ എത്തിയപ്പോ അതാ വലിയ കുഴി പോരാത്തതിനു ഒരു ദിശയില്‍ ലേക്കുള്ള ദിശ ബോര്‍ഡും. കിണര്‍ പോലെ ഉള്ള ആ കുഴിയില്‍ വീഴാതെ ഞാനും ദിപിനും എങ്ങനെ ആണ് രക്ഷ പെട്ടതെന്ന് ഇന്നും ഞങ്ങള്‍ക്ക് അറിയില്ല. ഏകദേശം ഒരു മണികൂര്‍ പിന്നിട്ടപ്പോള്‍ അതാ കടല്‍ ഞങ്ങളുടെ വലതു വശത്ത് പ്രക്ത്യക്ഷ മായിരിക്കുന്നു. റോഡിന്റെ അവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു.അപ്പോള്‍ അതാ ഓരോരുത്തരായി എതിതുടങ്ങി. ഞങ്ങള്‍ വീണ്ടും ഒരുമിച്ചു. ഇനി എല്ലാം വര്‍ക്കിയുടെ നിയന്ത്രണത്തില്‍ ആണ്. കാരണം നമ്മള്‍ കുതപുരയില്‍ എത്തിയിരിക്കുന്നു, വര്‍ക്കികാനെങ്കില്‍ വീട്ടിലെതിയപോലെ ഉള്ള സന്തോഷവും. ഒടുവില്‍ ഞങ്ങള്‍ ഹോട്ടല്‍ കണ്ടെത്തി. ബൈക്ക് സുരക്ഷിത മായി പാര്‍ക്ക്‌ ചയൂത് റൂമിലേക്ക്‌ പോയ്‌. വിശാലമായ മുറി. എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. അവിടെത്തന്നെ ഭക്ഷണവും ഉണ്ട്. ഭക്ഷണത്തിന് ശേഷം റൂമില്‍ എത്തിയത് മാത്രമേ എനിന്ക് ഓര്‍മയുള്ളൂ …

തുടരും ….

മലയാളം ആയതിനാല്‍ പല ബ്രവ്സരുകളിലും ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഉണ്ടാക്കുന്ന അക്ഷരതെറ്റുകള്‍ക്ക് ക്ഷമിക്കണം എന്ന് അപേഷിക്കുന്നു.

Taggs:
Write a comment

error: Content is protected !!