Anoop TS

Digital Marketer

PhD Research Scholar

Entrepreneur

Anoop TS

Digital Marketer

PhD Research Scholar

Entrepreneur

Diaries

സഹ്യനെ ചുറ്റിയ യാത്ര- ഭാഗം 4

സഹ്യനെ ചുറ്റിയ യാത്ര- ഭാഗം 4

ഇന്ന് കൂര്‍ഗിലാണ് യാത്ര. രാവിലെ ഞാന്‍ വളരെ താമസിച്ചന്നു എഴുനെറ്റത് സമയം 8 മണി കഴിഞ്ഞിരിക്കുന്നു. പ്ലാന്‍ പ്രകാരം 9 മണിക്ക് ഇന്നത്തെ യാത്ര തുടങ്ങണം. രാവിലെ തന്നെ അഫ്ഫിനും ക്ലിന്റോയും റിയാസും ഫോട്ടോ ഷൂട്ടില്‍ ആണ്. അവരെ കുറ്റം പറയാന്‍ പറ്റില്ല അത്രയ്ക്ക് നല്ല ഫ്രെയിംസ് ആണ്.

എല്ലാവരും 8:45 ആയപ്പോഴേക്കും തയ്യാറായിരിക്കുന്നു. ഇന്നത്തെ പ്ലാന്‍ ഇപ്പ്രകാരം ആണ്

ദിവസം 4

കൂര്‍ഗ് കാഴ്ചകള്‍ ആയത്നാല്‍ ദൂരവും സമയവും എഴുതുന്നില്ല, ഞങ്ങള്‍ കണ്ട സ്ടലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

  • രാജസീറ്റ്
  • ഒമ്കരെസ്വര അമ്പലം
  • അബ്ബെ വെള്ളച്ചാട്ടം
  • മാന്തല്‍പറ്റി (തികച്ചും ഒരു ഓഫ്‌ റോഡ്‌ യാത്ര തന്നെ ആണ് )

രാവിലെത്തെ ഭക്ഷണത്തിന് ശേഷം രാജസീറ്റ് കാണുവാനായി പോയ്‌. കുടഗിലെ രാജാവ് സൂര്യാസ്തമയം കാണുവാനായി എത്തിയിരുന്ന സ്ഥാലം കൂടി ആണ് രാജസീറ്റ്. രജവിന്റെ ഇരിപ്പടം, അതാണ്‌ രാജാസീറ്റ്. അവിടെ നിന്നാല്‍ ചുറ്റും മലകളാല്‍ ചുറ്റപെട്ടു കിടക്കുന്ന ഒരു പ്രദേശം ആണ് എന്ന് തോന്നിക്കും. വളരെ മനോഹരമായ കാഴ്ച. എല്ലാവര്ക്കും ചിത്രങ്ങള്‍ എടുക്കാന്‍ തിടുക്കമായി. ആസ്ഥാന ഫോട്ടോഗ്രാഫര്‍ ആയ റിയാസ് ചിത്രങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്നു. കൂടാതെ അഫ്ഫിന്‍ തന്റെ ക്യാമറയില്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരുന്നു

രാജസീട്ടില്‍നിന്നും നേരെ പോയത് ഒമ്കരെസ്വര അമ്പലം കാണുവനയിട്ടാണ്. വലിയ അമ്പല കുലമുള്ള ഒരു അമ്പലം. ശിവന്‍ ആണ് മൂര്‍ത്തി. ഞാനും ദിപിനും ഉള്ളിലേക്ക് കയരി. നല്ല തിരക്കാണ്. അമ്പലത്തിന്റെ ഉള്ളില്‍ ഒരു വലം വച്ച് തിരികെ ഇറങ്ങി. എല്ലാവരും കുളത്തിലെ മീനുകളെ നോക്കി നില്‍പ്പാണ്. ഇവിടെ നിന്നും ഇനി അബ്ബെ വെള്ളച്ചാട്ടം കാണുവാന്‍ പോകണം. സമയം 11 മണി ആയിരിക്കുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു മണിയോടുകൂടി മാന്തല്‍പറ്റി ട്രാക്കിങ്ങിനു പോകാന്നു പ്ലാന്‍. നേരെ അബ്ബി വെള്ളച്ചാട്ടം കാണുവാനായി പോയ്‌. കപ്പിതോട്ടങ്ങള്‍ക്ക് ഇടയിലൂടെ നടന്നു വേണം അബ്ബി വെള്ളച്ചട്ടതിലേക്ക് എത്താന്‍ . മടികേരിയില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന അബ്ബി വെള്ളച്ചാട്ടം കാവേരി നദിയില്‍ 30 മീറ്റര്‍ ഉയരത്തില്‍ ആണ് ഉള്ളത്. അബ്ബി വെള്ളച്ചാട്ടത്തിനു കുരുകെ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പാലത്തില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി നല്ലതുപോലെ ആസ്വദിക്കാന്‍ ആകും. വെള്ളച്ചാട്ടത്തിന്റെ ശബ്ദം മൂലം പരസ്പരം സംസാരിക്കുനത് ഒന്നും തന്നെ കേള്‍ക്കുവാന്‍ സാധിക്കുനില്ല.

സഞ്ചരികളാല്‍ നിബിഡമായ പ്രദേശം ആണ് അബ്ബി വെള്ളച്ചാട്ടം. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. ഉച്ച ഭക്ഷണം കഴിക്കണം നേരെ മാന്തല്‍പറ്റിലേക്ക് പോകണം. പോകുന്ന വഴിയില്‍ ഭക്ഷണം കഴിക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര തിരിച്ചു.

മടികെരിയില്‍നിന്നും 18 കിലോമീടര്‍ അകലെ പുഷ്പഗിരി സംരക്വഷിത വനമേഖലയില്‍ 4050 അടി ഉയരത്തിലുള്ള പ്രദേശം ആണ് മാതല്പറ്റി.മഞ്ഞിന്റെ വില്പന ശാല (market of clouds) എന്നാണ് മാണ്ടാല്പെട്ടി അറിയപെടുന്നത് . 4 x 4 ജീപ്പുകളുടെ സഹായത്തോടു കൂടിയാണ് എല്ലാ യാത്രകരും അവിടേക്ക് പോകുന്നത് .

ഞങ്ങള്‍ ആണെകില്‍ ബൈക്കിലും. പോകുന്ന വഴിയില്‍ എല്ലാവരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു . പോയ വഴിയില്‍ തന്നെ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. ഏകദേശം 2 മണിയോടുകൂടി മാന്തല്‍പറ്റി ട്രാക്കിംഗ് പൊയന്റില്‍ എത്തിയ ഞങ്ങള്‍ ശ്രമകരമായ ആ ദൌത്യം ഏറ്റെടുത്തു. പലരും ഞങ്ങള്‍ക്ക് ഫിനിഷിംഗ് പൊയന്റില്‍ ഏതാണ ആകില്ല എന്ന് പറഞ്ഞു. അത് ഒരു പ്രോത്സാഹനമായി എടുത്ത് ഞങ്ങള്‍ മുന്നോട്ടു തന്നെ നീങ്ങി. മൊട്ടകുന്നുകള്‍ കൊണ്ട് പ്രസസ്തമായ മേഖല ആണ് മാന്തല്‍പറ്റി. വഴിഎന്നത് ഒരു സന്ഖല്പ്പവും. പലയിടത്തും ബൈക്ക് എടുത്ത് ഇറക്കണ്ട അവസ്ഥ. എല്ലാവരും ഒരു ടീം ആയി മുന്നോട്ടു പോയി. ഈ വലിയ യാത്രയില്‍ വളരെ അധികം ആസ്വദിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ. ഏകദേസം 45 മിനിട്ട് എടുത്ത ആ യാത്ര അവസാനിച്ചത് മണ്ടല്പെട്ടി കുന്നിന്റെ മുകളില്‍ ആണ്. കുന്നു എന്നതിലുപരി വിശാലമായ ഒരു സമതലം.

കടുവകല്ലാല്‍ പ്രസസ്തമാണ് ഇവിടം. കുന്നിന്‍ മുകളില്‍ ഒരു ഫോറസ്റ് ഓഫീസി പ്രവര്‍ത്തിക്കുന്നുണ്ട്.

മഞ്ഞിനാല്‍ വളരെ പ്രസതമായ ഇവിടെ കാഴ്ച ഏതാനും സെന്റി മീറെര്‍ മാത്രമാണ്. അവിടെ നിന്ന് സമയം പോയത് അറിഞ്ഞില്ല. സമയം നാല് മണി ആയിരിക്കുന്നു . ഞങ്ങള്‍ തിരിച്ചുള്ള യാത്ര പുരപെട്ട് . 1 മണികൂര്‍ കൊണ്ട് മടികേരിയില്‍ തിരിച്ചെത്തി. ഇന്ന് രാത്രി മൈസൂറില്‍ പോയി താമസിക്കാനാണ് പദ്ധതി. തിരികെ റൂമില്‍ എത്തിയപ്പോള്‍ തീരുമാനം മാറി . മൈസൂര്‍ എല്ലാവരും ഇതിനോടകം തന്നെ പലവട്ടം കണ്ടിട്ടുണ്ട് എന്ന അഭിപ്രായം വന്നു. അതിനാല്‍ തന്നെ മൈസൂരില്‍ താമസിക്കാതെ രാത്രി വണ്ടി ഓടിച് നേരെ ബാങ്ങലൂരിലേക്ക് പോകാം എന്നതായിരുന്നു അവസാന തീരുമാനം.

വൈകുന്നേരം 6 മണിക്ക് പുരപെട്ട് 8 : 30 ഓടു കൂടി ഞങ്ങള്‍ മൈസൂരില്‍ എത്തി. അഫ്ഫിനും ക്ലിന്റൊയിക്കും വയറിനു സുഖമില്ലതയിരിക്കുന്നു. അതിനാല്‍ തന്നെ വഴിയിലുള്ള ഒട്ടുമിക്ക പെട്രോള്‍ പംബുകളിലെയും ടൊഇലെട്ടുകല് കയറി ഇരഗി ആണ് യാത്ര . ഇനി മൈസൂരില്‍ നിന്നും 3 മണികൂര്‍ വേണം ബാങ്ങളൂര്‍ എത്താന്‍ ഏകദേശം 150 കിലോമീറ്റര്‍ തൂരം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. 12 മണിയോടുകൂടി മണ്ടിയ പിന്നിട്ടപ്പ്ല്‍ ഒരു കാര്യം ഞന്‍ ഓര്‍ത്തു ഇന്ന് സെപ്റ്റംബര്‍ 30 എന്റെ പിറന്നാള്‍. ഒരുനിമിഷം വണ്ടി നിര്‍ത്തി എല്ലാവരും ആശംസകള്‍ നേര്‍ന്നു. ഒരുമണിയോടു കൂടി ഞങ്ങള്‍ തിരികെ വീട്ടില്‍ എത്തി.

കഴിഞ്ഞ 4 ദിവസം, 1200 കിലോമീറ്റര്‍, അപകങ്ങള്‍ മാറിത്തന്ന യാത്ര, ജീവിതത്തില്‍ ബുക്കുകള്‍ക്ക് പുറമേ പലതും പഠിക്കാന്‍ കൂടി പറ്റിയ ദിനങ്ങള്‍. കൂട്ടായ ഒത്തൊരുമയോടുകൂടി ഉള്ള പ്രവര്‍ത്തനങ്ങള്‍ ഭാലപ്രാപ്തിയില്‍ എത്തും എന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍. എല്ലാത്തിന്നും കൂടി ജ്ഹഗധീസ്വരന് നന്ദി പറഞ്ഞു ഒരു പ്രാര്ധനയോടു കൂടി ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു.

കടപ്പാട് : വര്‍ഗിസ്‌ , മനോജ്‌ ,ദിപിന്‍ ,അഫ്ഫിന്‍ ,ക്ലിന്ടോ ,റിയാസ് .

മലയാളം ആയതിനാല്‍ പല ബ്രവ്സരുകളിലും ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഉണ്ടാക്കുന്ന അക്ഷരതെറ്റുകള്‍ക്ക് ക്ഷമിക്കണം എന്ന് അപേഷിക്കുന്നു.

Taggs:
2 Comments
  • Jacob 3:32 PM September 24, 2019 Reply

    Mr. Anoop any another story

    • Anoop TS 10:51 PM September 24, 2019 Reply

      4 ഭാഗവും വായിച്ചോ ?

Write a comment

error: Content is protected !!