സഹ്യനെ ചുറ്റിയ യാത്ര – ഭാഗം 1
2014 ഓഗസ്റ്റ് മാസം ബംഗ്ലൂരില്‍ എം ബി എ പഠിക്കുന്ന സമയം. രണ്ടാം വര്‍ഷത്തിന്റെ തുടക്കം കൂടിയാണ്. ബാംഗ്ലൂരില്‍ എത്തിയപ്പോ മുതല്‍ ഉള്ള ആഗ്രഹം ആണ് കര്‍ണാടക ചുറ്റി ഒരു യാത്ര പോണം എന്നത്. പ്ലനിഗുകള്‍ സജീവമായി നടക്കുന്നുണ്ട് പക്ഷെ ഒന്നും തന്നെ പ്രായോഗിക തലത്തില്‍ നടക്കുന്നില്ല എന്നതാണ് വാസ്തവം. രണ്ടാം വര്‍ഷത്തിലേക്ക് കടന്നതോടുകൂടി ഞങ്ങള്‍ ഹോസ്ടളില്‍നിന്നും മാറി കൊല്ലെജിനു അടുത്ത് വീട് എടുത്താണ് താമസം. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഉള്ള പ്ലനിഗുകള്‍ക്ക് ഉള്ള ആക്കവും കൂടി. എന്ത് തന്നെ വന്നാലും വരുന്ന സെപ്റ്റംബര്‍ മാസം 26 നു യാത്ര പുറപ്പെടണം എന്ന തീരുമാനത്തില്‍ എത്തി. പക്ഷെ യാധൊരു വിധ പ്ലാനും ആയിട്ടില്ല.
അങ്ങനെ വിശധമായ പ്ലാന്‍ ഉണ്ടാക്കുന്ന ചുമതല ഞാനും ജോബിനും കൂടി ഏറ്റെടുത്തു. ഞങ്ങള്‍ പ്ലാനിങ്ങിനെ മൂന്നു ഘട്ടം ആയി തിരിച്ചു.
- പോകേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി അവയെ കോര്‍ത്തിണക്കി ഒരു റൂട്ട് മാപ്പ് തയ്യാറാക്കുക
- സമയ ക്രമത്തിന്റെ അടിതനത്തില്‍ സ്ഥലങ്ങളെ മാര്‍ക്ക് ചെയ്യുക (സമയ ക്രമം തയ്യാറാക്കുക )
- ചിലവുകളുടെ ഒരു ഏകദേശ കണക്കു ഉണ്ടാക്കി എടുക്കുക. ഒപ്പം പാലിക്കേണ്ട ചില കര്‍ശന നിബധനകള്‍ ഉണ്ടാക്കിഎടുക്കുക
ഒരു ഗൂഗിള്‍ സേര്‍ച്ചില്‍ തന്നെ കര്‍ണാടകയിലെ പ്രസസ്തമായ സ്ഥലങ്ങള്‍ എല്ലാം തന്നെ കണ്ടെത്തി, ആ സ്ഥലങ്ങളെ എല്ലാം ഗൂഗിള്‍ മപിന്റെ സഹായത്തോടുകൂടി കോര്‍ത്തിണക്കി ഒരു റൂട്ട് മാപ്പ് തയ്യാറാക്കി.
സമയത്തിന്റെ കാര്യത്തില്‍ ജോബിനു മുന്നില്‍ ക്ലോക്ക് പോലും തോറ്റ് പോകും. അത്തരത്തില്‍ ഉള്ള സമയ ക്രമം ആണ്. എല്ലാം കണക്കു കൂട്ടി വന്നപ്പോ 1200 കിലോമീറ്റര്‍ , 6 പേര് അതും ബൈക്കില്‍ !
അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു 2014 സെപ്റ്റംബര്‍ 26, വൈകുന്നേരം 4:30 ആണ് യാത്ര ആരംഭിക്കുക, വൈകുന്നേരം പുറപ്പെടുന്നതിനു ഒരു കാരണവും ഉണ്ട്. ഇന്നേ ദിവസം തന്നെ ആയിരുന്നു ജൂനിയേര്‍സ്‌നു വെല്‍ക്കം പാര്‍ട്ടി കൊടുക്കേണ്ടിയിരുന്നത് .
അങ്ങനെ കൃത്യം 4:30 നു തന്നെ ഞങ്ങള്‍ പുറപ്പെട്ടു. കൂട്ടത്തില്‍ എല്ലാ ഭാഷയും നന്നായി കൈകാര്യം ചെയ്യുന്നത് വര്‍ക്കി മാത്രമാണ്. അതിനാല്‍ തന്നെ തുടക്കം മുതല്‍ വര്‍ക്കി എല്ലാവരിലും മുന്നിലാണ്. “എന്തിലും ഒന്നാം സ്ഥാനം അത് വര്‍ക്കിക്ക് ഉള്ളതാണ് “; ഇക്കാരണത്താല്‍ തന്നെ വഴി തെറ്റിക്കുനതിലും വര്‍ക്കി ഇതിനിടയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ആദ്യ ദിവസത്തെ യാത ( ദിവസം 1 )
- ബാംഗ്ലൂര്‍ നിന്നും ചികമാങ്ങലൂര്‍,
- ദൂരം – 250 കിലോമീറ്റര്‍
- സമയം- 5 മണികൂര്‍ (ഞങ്ങളുടെ പ്ലാനിംഗ് പ്രകാരം )
ബാംഗ്ലൂര്ലെ മഗടി റോഡില്‍ നിന്ന് നൈസ് റോഡില്‍ കയറി മഗലപുരം റോഡില്‍ എതുകയനാണ് ആദ്യ 30. മിനിട്ട് നേരത്തെ ദൌത്യം. ബാംഗ്ലൂര്‍ – മംഗലാപുരം റോഡ് വളരെ നല്ലപോലെ തന്നെ പരിപാലിച്ചിരിക്കുന്നു. തുടക്കത്തിന്റെ ആവേശത്തില്‍ എല്ലാരും 80 കിലോമീറ്ററിന് മുകളില്‍ ആണ് ബൈക്ക് ഓടിക്കുനത്. യാത്ര ബാംഗ്ലൂര്‍ നഗരം വിട്ടു ഗ്രാമ പ്രദേശങ്ങളില്‍ കയറിത്തുടങ്ങി. വിശാലമായ കൃഷി ഇടങ്ങള്‍ ഒപ്പം സൂരയസ്തമയവും. അങ്ങനെ പതിയെ സൂരയസ്തമയവും കഴിഞ്ഞു ഇരുട്ട് പരന്നു തുടങ്ങി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഉള്ള റോഡ് മാത്രമായി ആകെ ഉള്ള കാഴ്ചകള്‍. ഹൈവേയില്‍ നിന്നും മാറി ചിക്കമാങ്ങലോര്‍ ഭാഗത്തേക്കുള്ള റോഡില്‍ കയറി,നല്ല ഇരുട്ട്, ജനവാസം തീരയില്ലാത്ത, വൈദ്യുതി ഇല്ലാത്ത മേഖലകള്‍ ഇതോടെ എല്ലാവരും വെഗം നന്നേ കുറച്ചു. ഉള്ളില്‍ നല്ല ഭയവും ഉണ്ട്. മൊബൈലില്‍ നോക്കുമ്പോള്‍ കാണിക്കുന്ന മൊബൈല്‍ ടവറിന്റെ സിങ്ങലിന്റെ ബലത്തില്‍ മുന്നോട്ടുള്ള യാത്ര. ഇതൊന്നും കണക്കകാതെ 100 കിലോ മീറ്റര്‍ വേഗതയില്‍ ആണ് അഫ്ഫിന്‍. തന്റെ കരിഷ്മ ബൈക്കിനെ അഫ്ഫിന്‍ ഒരു പൈലറ്റിന്റെ പോലെ പറതികൊണ്ടിരുന്നു.
രാത്രി 10 മണിയോടുകൂടി ഞങ്ങള്‍ ചികമാങ്ങലൂര്‍ എത്തി. തന്റെ ഭാഷയുടെ പ്രവീന്യത്തില്‍ 10 മിനിട്ടിനുള്ളില്‍ വര്‍ക്കി മുറി തരപെടുത്തി ഒപ്പം ബൈക്കുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലവും. യാത്രക്കിടയില്‍ ഞങ്ങള്‍ അതിനോടകം തന്നെ രാത്രി ഭക്ഷണം കഴിച്ചിരുന്നു. ഇനി നന്നായി ഉറങ്ങണം.നാളെ അതിരാവിലെ എഴുനേറ്റു മുല്ലയന്ഗിരി പീക്കില്‍ പോകേണ്ടതുണ്ട്. ഞങ്ങളുടെ ആവേശം കാരണം ശരീരത്തിനുള്ള ക്ഷീണം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.പക്ഷെ ലൈറ്റ് ഓഫ് ആയതും എല്ലാവരും ഉറക്കത്തിലേക്കു വീണു..
തുടരും ….
മലയാളം ആയതിനാല്‍ പല ബ്രവ്സരുകളിലും ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഉണ്ടാക്കുന്ന അക്ഷരതെറ്റുകള്‍ക്ക് ക്ഷമിക്കണം എന്ന് അപേഷിക്കുന്നു.